Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇന്നത്തെ വാർത്ത: WAയിൽ കുട്ടികൾക്ക് നേരെ ഡിംങ്കോ ആക്രമണം; മൂന്ന് കുട്ടികൾക്ക് പരിക്ക്
24/04/2026 Duración: 04min2026 ഏപ്രിൽ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വിമാന ടിക്കറ്റുകൾ കുതിക്കുന്നു; ക്രിസ്മസ്-ന്യൂഇയർ യാത്രകൾക്ക് ചെലവേറും
24/04/2026 Duración: 10minവിമാന ടിക്കറ്റ് നിരക്ക് കൂടി തുടങ്ങിയത് മലയാളികളുടെ ക്രിസ്മസ്- ന്യൂ ഇയർ യാത്രാ പ്ലാനുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് സെക്ടറിലൂടെയുള്ള യാത്രകളെ യുദ്ധം ബാധിച്ചത് സിംഗപ്പൂർ, മലേഷ്യ സെക്ടറുകളിൽ നിരക്കുയരുവാൻ കാരണമായി. 2025നേക്കാൾ ഉയർന്ന നിരക്കിലാണ് കൊച്ചി സെക്ടറിൽ ഇപ്പോൾ ടിക്കറ്റുകൾ വിൽക്കുന്നത്. നിരക്ക് വർദ്ധനവുണ്ടാക്കിയ യാത്ര പ്രതിസന്ധികളും നിലവിലെ സാഹചര്യങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
നന്ദഗോവിന്ദം ഭജൻസ് ഓസ്ട്രേലിയയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് സംഘാടകർ
24/04/2026 Duración: 07min‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശയുടെ ഭാഗമായാണ് നന്ദഗോവിന്ദം ഭജൻസ് ഓസ്ട്രേലിയയിൽ എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബണാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ സംഘാടകരിൽ ഒരാളായ രശ്മി ജയകുമാർ വിശദീകരിക്കുന്നത് കേൾക്കാം...
-
ഇന്നത്തെ വാർത്ത: കോമൺവെൽത്ത് ബാങ്കിൽ വീണ്ടും പിരിച്ചു വിടൽ; 119 പേർക്ക് കൂടി ജോലി നഷ്ടമാകും
23/04/2026 Duración: 04min2026 ഏപ്രിൽ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അറിയപ്പെടാത്ത ഇന്ത്യൻ സൈനീകർ; ഗലിപ്പൊളിയിൽ ആൻസാക്കുൾക്കൊപ്പം അണി നിരന്ന ഇന്ത്യക്കാരെ അറിയാം...
23/04/2026 Duración: 05minഗലിപ്പൊളി യുദ്ധത്തിൽ മരിച്ചവരെക്കുറിച്ച് ഓർമ്മിക്കുന്നതിനായുള്ള പ്രത്യേക ദിനമാണ് ആൻസാക് ദിനം (ഏപ്രിൽ 25). ഗലിപ്പൊളി യുദ്ധത്തിൽ ആൻസാക്കുകൾക്കൊപ്പം അണിനിരന്ന എന്നാൽ അധികം അറിയപ്പെടാത്ത ഇന്ത്യൻ സൈനികരെക്കുറിച്ച് കേൾക്കാം. മുൻപ് SBS മലയാളത്തിലുണ്ടായിരുന്ന ഡെലീസ് പോളാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
-
ഇന്നത്തെ വാർത്ത: ഒന്നരലക്ഷം ആളുകൾ NDISൽ നിന്ന് പുറത്തേക്ക്; നടപടി ചെലവ് ചുരുക്കലിൻറെ ഭാഗമായി
22/04/2026 Duración: 05min2026 ഏപ്രിൽ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Thinking of a career change? Here are some tips and options to consider - ജോലി മാറാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം
22/04/2026 Duración: 10minLooking to step into a new career? You're not the only one, the stats suggest. No matter your age, background or whether English is your first language, a career change at some point is almost inevitable nowadays. In Australia, support is available to help you through the process. - ഓസ്ട്രേലിയയിലെ രണ്ടിലൊരാൾ പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിൽ ജോലി മാറ്റത്തെ പറ്റി ആലോചിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ലഭ്യമായ സഹായങ്ങളെ പറ്റിയും കേൾക്കാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ.
-
കുട്ടികളെ ശിക്ഷിച്ചാൽ കേസെടുക്കുമോ? ഓസ്ട്രേലിയയിൽ കുട്ടികളെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
22/04/2026 Duración: 13minഓസ്ട്രേലിയൻ സാഹചര്യങ്ങൾക്കനുസരിച്ച് കുട്ടികളെ വളർത്തുന്നത് കുടിയേറിയെത്തുന്ന മാതാപിതാക്കൾ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. ശിക്ഷണം ആവശ്യമാണോ? ആണെങ്കിൽ എത്രത്തോളം ശിക്ഷിക്കാം? കുട്ടികളുടെ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ പലർക്കു സംശയങ്ങൾ ഉണ്ടാകാം. ഓസ്ട്രേലിയൻ സാമൂഹിക നിയമങ്ങൾക്കനുസരിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തെല്ലാം ചെയ്യാമെന്ന് ഈ മേഖലയിലെ വിദഗ്ദരും രക്ഷിതാക്കളും സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും ....
-
ഇന്നത്തെ വാർത്ത: സാമ്പത്തിക ആഘാതം നീണ്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി; ദേശീയ ക്യാബിനറ്റ് ഉടൻ ചേരും
21/04/2026 Duración: 04min2026 ഏപ്രിൽ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അവഗണിക്കരുത് ഇവയൊന്നും; നെഞ്ചെരിച്ചിലും ഭാര വ്യത്യാസങ്ങളും കാൻസർ ലക്ഷണങ്ങളായേക്കാം...
21/04/2026 Duración: 14minഅപ്പർ ജിഐ കാൻസറുകൾ അഥവാ ഉദരസംബന്ധമായ കാൻസറുകളെ പ്രായോഗികമായി പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും രോഗത്തിൻറെ അപകട സാധ്യത എത്രത്തോളമുണ്ടെന്നും വിശദീകരിക്കുന്നതാണ് ഈ പോഡ്കാസ്റ്റ്. ഓസ്ട്രേലിയയിൽ നിലവിൽ ലഭ്യമായ പരിശോധനകളെക്കുറിച്ചും ടാസ്മേനിയയിലെ ഓങ്കോളജിസ്റ്റ് ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത: വിക്ടോറിയയിൽ യുവാക്കളുടെ കൂട്ട അറസ്റ്റ്; വൺ നേഷനുള്ള പിന്തുണ കുറഞ്ഞു
20/04/2026 Duración: 04min2026 ഏപ്രിൽ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'മരുന്ന് ഉപയോഗത്തിൽ പിശുക്ക്'; ഉയർന്ന വില താങ്ങാനാവാതെ ഓസ്ട്രേലിയക്കാർ
20/04/2026 Duración: 04minഓസ്ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി മൂലം അഞ്ചിലൊരാൾ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടുന്നുവെന്ന് 'മക്കെൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ' (McKell Institute) റിപ്പോർട്ട്. വില കൂടിയ മരുന്നുകൾ വാങ്ങാൻ കഴിയാതെ വരുമ്പോൾ, ചിലർ കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....
-
ഓസ്ട്രേലിയ പോയവാരം: ഇന്ധനപ്രതിസന്ധിയിൽ ബിസിനസ്സ് മേഖലയ്ക്ക് തിരിച്ചടി; തൊഴിൽ വിപണിയിൽ ഉണർവ്
18/04/2026 Duración: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഉദര സംബന്ധമായ ക്യാൻസറുകൾ കൂടുന്നുവെന്ന് റിപ്പോർട്ട്; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
18/04/2026 Duración: 13minഓസ്ട്രേലിയയിൽ കാൻസർ മരണങ്ങളിൽ അധികവും അപ്പർ ജിഐ (Upper GI) കാൻസറുകൾ അഥവാ ദഹനവ്യൂഹസംബന്ധിയായ കാൻസറുകൾ മൂലമാണെന്ന് പുതിയ പഠനം പുറത്തുവന്നിരിക്കുന്നു. ശ്വാസകോശഅർബുദത്തെക്കാൾ മരണനിരക്കാണ് ഈ കാൻസറുകൾക്ക് ഉള്ളത്. പാൻക്രിയാസ്, കരൾ, ആമാശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ഈ അർബുദങ്ങളെന്താണെന്നും അവയുടെ ലക്ഷണങ്ങളും വിശദീകരിക്കുകയാണ് ടാസ്മേനിയയിലെ ലോൺസെസ്റ്റണിൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം ..കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത: തീപിടുത്തം ഇന്ധനവിതരണത്തെ ബാധിക്കില്ലെന്ന് സർക്കാർ; പ്രധാനമന്ത്രിയുടേത് പ്രഹസനമെന്ന് പ്രതിപക്ഷം
17/04/2026 Duración: 04min2026 ഏപ്രിൽ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Think before you pack: Australia’s customs and biosecurity rules explained - ഇതൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാൻ പറ്റില്ല; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അറിയേണ്ടതെല്ലാം...
17/04/2026 Duración: 11minCustoms is generally the first point of contact for people entering Australia. Our Border Force Officers are there waiting. They ensure that we don’t bring in prohibited goods that could threaten Australia’s unique environment, economy and communities. Before you zip up your suitcase, here’s what you need to know about what can—and can’t—cross the border, and what’s at stake if biosecurity rules are ignored. - ഓസ്ട്രേലിയൻ യാത്രയ്ക്കായി പെട്ടി പായ്ക്ക് ചെയ്യുമ്പോൾ വളരെയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. രാജ്യത്തേക്കെത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകൾ ബോർഡർ ഫോഴ്സിൻറെ നേതൃത്വത്തിൽ പരിശോധിക്കും. വെളിപ്പെടുത്താത്ത എന്തെങ്കിലും നിരോധിത വസ്തുക്കൾ നിങ്ങളുടെ കൈവശം കണ്ടെത്തിയാൽ അത് വിസയെ തന്നെ ബാധിച്ചേക്കാം. ഓസ്ട്രേലിയൻ ബയോ സെക്യൂരിറ്റി നിയമങ്ങളുടെ പ്രാധാന്യം എന്താണെന്നും അനുവദനീയമല്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണെന്നും ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ കേൾക്കാം.
-
ഇന്നത്തെ വാർത്ത: കൂടുതൽ ഡീസൽ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി; എണ്ണ ശുദ്ധീകരണ ശാലയിലെ അഗ്നിബാധ നിയന്ത്രണ വിധേയം
16/04/2026 Duración: 04min2026 ഏപ്രിൽ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കുറയ്ക്കും, വിസ കഴിഞ്ഞവരെ തിരിച്ചയയ്ക്കും'; ഓസ്ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനുമായി ലിബറൽ പാർട്ടി
16/04/2026 Duración: 08minപ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലറാണ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ചത്. കുടിയേറ്റം ഗണ്യമായി കുറയ്ക്കുക, വിസ അപേക്ഷകളിൽ കർശന പരിശോധന ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ലിബറൽ പാർട്ടി ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയൻ വാല്യൂസ് മൈഗ്രേഷൻ പ്ലാനിൻറെ വിശദാംശങ്ങൾ കേൾക്കാം...
-
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കൂടുമെന്ന് ട്രഷറർ; ആഗോള മാന്ദ്യം ഓസ്ട്രേലിയയേയും ബാധിക്കും
15/04/2026 Duración: 03min2026 ഏപ്രിൽ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വീട് വിലയിൽ കുതിച്ച് ഈ രണ്ട് നഗരങ്ങൾ; സിഡ്നിയിലും മെൽബണിലും വിപണിക്ക് കിതപ്പെന്ന് റിപ്പോർട്ട്
15/04/2026 Duración: 04minമാർച്ച് പാദത്തിൽ സിഡ്നി, മെൽബൺ നഗരങ്ങളിലെ മൂല്യത്തിൽ കുറവാണ് രേഖപ്പെടുത്തിയത്. 2026 അവസാനത്തോടെ ഈ രണ്ട് വിപണികളിലും ഭവന വിലയിൽ ഇനിയും കുറവുണ്ടാകും. എന്നാൽ രാജ്യത്തെ രണ്ട് തലസ്ഥാന നഗരങ്ങളിലെ ഭവന മൂല്യത്തിൽ അമ്പതിനായിരം ഡോളറിലധികം വർദ്ധനവുണ്ടാകുമെന്ന് കൊട്ടാലിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...