Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തപാല്‍മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തി: ഒരാള്‍ അറസ്റ്റില്‍
22/08/2024 Duración: 03minഇന്ത്യയില്‍ നിന്ന് തപാല്‍മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തി എന്ന കുറ്റത്തിന് ആലീസ് സ്പ്രീംഗ്‌സിലുള്ള ഒരാളെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഈ വാര്‍ത്തയുടെ വിശദാംശങ്ങളാണ് എസ് ബിഎസ് മലയാളം പരിശോധിക്കുന്നത്.
-
സ്റ്റുഡന്റ് വിസ തട്ടിപ്പ്: ഓസ്‌ട്രേലിയയിലെ 150 കോളേജുകൾ അടച്ചു പൂട്ടി
21/08/2024 Duración: 03min2024 ഓഗസ്റ്റ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഓസ്‌ട്രേലിയന്‍ മലയാളിയുടെ കഥ പറയുന്ന മലയാളചിത്രം; വേള്‍ഡ് പ്രീമിയര്‍ മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍
21/08/2024 Duración: 08minഓസ്‌ട്രേലിയന്‍ മലയാളിയുടെ കഥ പറയുന്ന മലയാള ചിത്രമാണ് മനോരാജ്യം. ഗോവിന്ദ് പത്മസൂര്യ നായകനായി, പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടത്തുന്നത് മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയിലാണ്. ഈ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് കേള്‍ക്കാം.
-
സിഡ്‌നിയിലെ കുടിവെള്ളത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു; അപകടസാധ്യതയില്ലെന്ന് സിഡ്‌നി വാട്ടര്‍
20/08/2024 Duración: 04min2024 ഓഗസ്റ്റ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലേക്ക് താമസം മാറാന്‍ പ്ലാനുണ്ടോ? കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്...
20/08/2024 Duración: 08minഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പലരും അതു വിട്ട് ഉള്‍നാടന്‍ മേഖലകളിലേക്ക് താമസം മാറുന്നത് പതിവുകാഴ്ചയാണ്. ഏതൊക്കെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കാണ് ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് എന്നറിയാമോ? ആഭ്യന്തര കുടിയേറ്റത്തിലെ പുതിയ ട്രെന്റുകളും, അത്തരം കുടിയേറ്റത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കേള്‍ക്കാം...
-
അഴിമതിയും ക്രിമിനല്‍ ബന്ധവും: നിര്‍മ്മാണത്തൊഴിലാളി യൂണിയനെ കുറഞ്ഞത് മൂന്ന് വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാക്കും
19/08/2024 Duración: 03min2024 ഓഗസ്റ്റ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
What is genocide? - SBS Examines: എന്താണ് വംശഹത്യ? ചില കൂട്ടക്കൊലകളെ മാത്രം എന്തുകൊണ്ട് വംശഹത്യയായി കണക്കാക്കുന്നു എന്നറിയാം
19/08/2024 Duración: 09min'Genocide' is a powerful term — it's been called the "crime of crimes". When does large-scale violence become genocide, and why is it so difficult to prove and punish? - ആശയങ്ങളുടെയും ദേശീയതയുടെയുമെല്ലാം പേരില്‍ ലോകത്ത് ഒട്ടേറെ കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ടെങ്കിലും, എല്ലാത്തിനെയും വംശഹത്യ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല. എന്താണ് വംശഹത്യയെന്നും, എന്തുകൊണ്ടാണ് വംശഹത്യാ ആരോപണത്തില്‍ ആരെയെങ്കിലും ശിക്ഷിക്കാന്‍ ഏറെ പ്രയാസമെന്നും അറിയാം.
-
IFFMൽ മലയാളികൾക്ക് ഇരട്ടിമധുരം: പാർവതി തിരുവോത്തും നിമിഷ സജയനും മികച്ച നടിമാർ
18/08/2024 Duración: 05minഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ വേഷത്തിന് പാർവതി തിരുവോത്തിനും, 'പോച്ചർ' എന്ന പരമ്പരയിലെ അഭിനയത്തിന് നിമിഷ സജയനും പുരസ്‌കാരങ്ങൾ. മറ്റു പുരസ്‌കാരങ്ങളുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഗാസയിൽ നിന്നുള്ളവർക്ക് താൽക്കാലിക നിരോധനം വേണമെന്ന് പ്രതിപക്ഷം, കൗൺസിൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് വൻ വീഴ്ച; ഓസ്ട്രേലിയ പോയവാരം...
17/08/2024 Duración: 07minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
പലിശ നിരക്ക് അടുത്തൊന്നും കുറയില്ലെന്ന് RBA; നിരക്ക് കുറയ്ക്കാനുള്ള ആലോചന അപക്വമെന്നും മിഷേൽ ബുള്ളോക്ക്
16/08/2024 Duración: 03min2024 ഓഗസ്റ്റ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇന്ത്യന്‍ വംശജരുടെ മുങ്ങിമരണങ്ങള്‍ പതിവാകുന്നു; ഓസ്‌ട്രേലിയന്‍ ജലാശയങ്ങളില്‍ എന്തൊക്കെ മുന്‍കരുതലെടുക്കണം?
16/08/2024 Duración: 10minഓസ്‌ട്രേലിയയിൽ കുടിയേറ്റ സമൂഹങ്ങളിൽ നിന്ന് നിരവധി മുങ്ങി മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുങ്ങിമരണങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പുതിയ പദ്ധതികൾ അധികൃതർ നടപ്പാക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
എംപോക്സ് രോഗം വ്യാപിക്കുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
15/08/2024 Duración: 05minഎംപോക്സ് വ്യാപനത്തെ തുടർന്ന് ആഗോള പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടു വർഷത്തിൽ രണ്ടാം തവണയാണ് ആഗോള തലത്തിൽ എംപോക്‌സ് ഭീഷണിയാകുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
തൊഴിലില്ലായ്‌മ 4.2% ആയി ഉയർന്നു; രണ്ടര വർഷത്തെ ഏറ്റവും കൂടിയ നിരക്ക്
15/08/2024 Duración: 03min2024 ഓഗസ്റ്റ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Embracing the wisdom of traditional Indigenous medicine - മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം...
15/08/2024 Duración: 10minUnderstanding and respecting Indigenous knowledge of medicine may be the key to providing more holistic and culturally sensitive care in today's healthcare setting. - ഓരോ നാടിനും സ്വന്തമായ പരമ്പരാഗത ചികിത്സാ രീതികളുണ്ട്.ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സംസ്‌കാരത്തിലെ ചികിത്സാ രീതികളുടെ പ്രത്യേകതകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍.
-
ഓസ്‌ട്രേലിയന്‍ പേരന്റ് വിസാ അപേക്ഷകര്‍ക്ക് നേരേ അനീതിയെന്ന് ഓംബുഡ്‌സ്മാന്‍; ആഭ്യന്തരവകുപ്പിന് വിമര്‍ശനം
14/08/2024 Duración: 04min2024 ഓഗസ്റ്റ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയയില്‍ ലഭിക്കുന്ന ബേബി ഫുഡ് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍; മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്
14/08/2024 Duración: 04minഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ കുട്ടികളുടെ ഭക്ഷ്യ ഉത്പന്നങ്ങൾ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പുതിയ പഠനം. പൊതുജനത്തെ കബളിപ്പിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ വരും തലമുറയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ട്രൂത്ത് എക്‌സ്‌ചേഞ്ച്: ഓസ്‌ട്രേലിയക്കാർക്ക് പുതിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം
13/08/2024 Duración: 04min2024 ഓഗസ്റ്റ് 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ: ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളും പരിഗണിക്കണമെന്ന് ശുപാർശ
13/08/2024 Duración: 05minഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ ഇംഗ്ലീഷ് ഇതര ഭാഷകളിലും നടത്തണമെന്ന് ശുപാർശ. ബഹുസ്വര സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 29 പുതിയ നിർദ്ദേശങ്ങളാണ് മൾട്ടികൾച്ചറൽ ഫ്രെയിംവർക് റിവ്യൂയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മോഷ്ടിച്ച ഹെലികോപ്റ്റർ ഹോട്ടൽ മേൽക്കൂരയിൽ തകർന്ന് വീണു; പൈലറ്റിന് ദാരുണാന്ത്യം
12/08/2024 Duración: 03min2024 ഓഗസ്റ്റ് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നാല് മലയാള സിനിമകൾ; AR റഹ്മാൻ ഉൾപ്പെടെ വൻതാരനിരയോടെ 15-ാം IFFM
12/08/2024 Duración: 03minപതിനഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 25 വരെ നടക്കും. 26 ഭാഷകളിലായി 65 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.