Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:48:02
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • സിഡ്‌നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി; പരുക്കേറ്റ ഒരാളെ ചോദ്യം ചെയ്യുന്നു

    20/02/2024 Duración: 03min

    2024 ഫെബ്രുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കള്ളപ്പണ ഇടപാടിന് രാജ്യാന്തര വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു; ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

    20/02/2024 Duración: 07min

    ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനായി എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളെ കള്ളപ്പണം കടത്താനായി ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഫെഡറല്‍ പൊലീസ് വെളിപ്പെടുത്തി. ഇടപാടിന്റെ ഭാഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം എന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • കൊവിഡ് കാലത്ത് PPE കിറ്റുകള്‍ മോഷ്ടിച്ച നഴ്‌സിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി

    19/02/2024 Duración: 04min

    2024 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • സിഡ്‌നിയില്‍ ആശങ്ക പടര്‍ത്തി ആസ്ബസ്റ്റോസ് മാലിന്യം: എന്തുകൊണ്ട് ആസ്ബസ്‌റ്റോസിനെ ഇത്ര പേടിക്കണം?

    19/02/2024 Duración: 15min

    സിഡ്‌നിയുടെ പല ഭാഗങ്ങളിലും ആസ്ബസ്റ്റോസ് കണ്ടെത്തുന്നത് കടുത്ത ആശങ്കയാകുകയാണ്. കുറഞ്ഞത് എട്ടു സ്‌കൂളുകളിലാണ് ആസ്ബസ്‌റ്റോസ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്. എന്തുകൊണ്ട് ആസ്ബസ്റ്റോസ് കണ്ടെത്തല്‍ ഇത്രയും ആശങ്ക പടര്‍ത്തുന്നു എന്നും, ആസ്ബസ്റ്റോസ് എത്രത്തോളം അപകടകാരിയാകാമെന്നുമാണ് എസ് ബിഎസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്.

  • WAയിലേക്ക് ബോട്ടിലെത്തിയവരെ ചോദ്യം ചെയ്യുന്നു; 30 പേർ എത്തിയത് പാകിസ്ഥാനിൽ നിന്നെന്ന് റിപ്പോർട്ട്

    16/02/2024 Duración: 02min

    2024 ഫെബ്രുവരി 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • What is the cultural significance of First Nations weaving? - നെയ്തെടുക്കുന്ന സംസ്കാരം: ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിൽ നെയ്ത്തിന്റെ പ്രാധാന്യമറിയാം

    16/02/2024 Duración: 09min

    Weaving is one of the most complex and sophisticated examples of First Nations technology and culture. It produces objects of beauty, and the process itself has deep cultural significance. Weaving is a way to share knowledge, connect to people and country, invite mindfulness, and much more. - ഓസ്‌ട്രേലിയയിലെ ആദിമവര്‍ഗ്ഗ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നെയ്ത്ത്. വീവിംഗ് അഥവാ നെയ്ത്തുരീതികള്‍ ഓസ്‌ട്രേലിയയുടെ പരമ്പരാഗത സംസ്‌കാരത്തില്‍ എത്രത്തോളം നിര്‍ണ്ണായക പങ്കു വഹിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മാ നിരക്കിൽ വർദ്ധനവ്; രണ്ട് വർഷത്തിന് ശേഷം നാല് ശതമാനത്തിൽ അധികമായി

    15/02/2024 Duración: 03min

    2024 ഫെബ്രുവരി 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • നെഗറ്റീവ് ഗിയറിംഗില്‍ മാറ്റം വരുത്തണമെന്ന് ആവശ്യം; സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കി ഗ്രീൻസ്

    15/02/2024 Duración: 06min

    ഓസ്‌ട്രേലിയയിൽ നെഗറ്റീവ് ഗിയറിംഗ് സംബന്ധിച്ചുള്ള ചർച്ചകൾ വളരെ സജീവമാണ്. നെഗറ്റീവ് ഗിയറിംഗ് സംബന്ധിച്ചുള്ള നിയമങ്ങളിൽ മാറ്റം വേണമെന്നുള്ള ആവശ്യം ഗ്രീൻസ് പാർട്ടിയാണ് മുന്നോട്ട് വയ്ക്കുന്നത് ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • 18 വയസ് തികയുമ്പോള്‍ എന്തെല്ലാം അവകാശങ്ങള്‍ ലഭിക്കും? ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം

    15/02/2024 Duración: 09min

    പ്രായപൂര്‍ത്തിയാകുമ്പോള്‍, അഥവാ 18 വയസ് തികയുമ്പോള്‍ ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. ഓസ്‌ട്രേലിയയില്‍ 18 വയസ് തികയുന്ന ഒരാള്‍ക്ക് നിയമപരമായി എന്തെല്ലാം മാറ്റങ്ങളുണ്ടാകും എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

  • വിക്ടോറിയയിൽ കൊടുങ്കാറ്റിൽപ്പെട്ട് ഒരാൾ മരിച്ചു; ഒന്നര ലക്ഷത്തോളം വീടുകൾ ഇരുട്ടിൽ

    14/02/2024 Duración: 02min

    2024 ഫെബ്രുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഇഷ്ടാനുസരണം വീട്ടുവാടക കൂട്ടാമോ? ഓസ്‌ട്രേലിയയിലെ നിയമവശങ്ങൾ ഇങ്ങനെയാണ്...

    14/02/2024 Duración: 17min

    ഓസ്‌ട്രേലിയയിൽ വാടകയ്ക്ക് വീട് എടുക്കുന്നവർക്കും വീട് വാടകയ്ക്ക് നൽകുന്നവർക്കും ബാധകമായ അവകാശങ്ങൾ എന്തൊക്കെയാണ്? ഇതിൽ പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ BK ലോയേഴ്സ് ആൻഡ് കൺവേയൻസേർസിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വ്യാജ GST ക്ലെയിമുകളിലൂടെ രണ്ടു ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ്; 150 ATO ജീവനക്കാര്‍ക്കെതിരെ അന്വേഷണമെന്ന് സര്‍ക്കാര്‍

    13/02/2024 Duración: 03min

    2024 ഫെബ്രുവരി 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Not married but in a de facto relationship? Here’s what this means in Australia - ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെ എന്നറിയാമോ?

    13/02/2024 Duración: 11min

    Under the Australian Family Law Act, couples in a de facto relationship are treated similarly to married couples. But what are their legal rights and obligations in case of separation, and what are the benefits and criteria for establishing a de facto status in the first place? - ഓസ്‌ട്രേലിയയില്‍ ഡി ഫാക്ടോ ബന്ധങ്ങള്‍, അഥവാ ലിംവിംഗ് ടുഗദര്‍ ബന്ധങ്ങളിലുള്ളവര്‍ക്ക് വിവാഹിതരായ ദമ്പതികളുടേതിന് സമാനമായ പരിഗണനയാണ് ലഭിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വ്യത്യസ്ത നിയമങ്ങളും രീതികളുമാകും ഇവര്‍ക്ക് ബാധകം. ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെയെന്ന് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ കേള്‍ക്കാം.

  • മദ്യലഹരിയില്‍ ഫുട്പാത്തില്‍ വീണ് മുന്‍ ഉപപ്രധാനമന്ത്രി; വീട്ടിലെത്തിച്ചത് ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍

    12/02/2024 Duración: 03min

    മദ്യലഹരിയില്‍ തെരുവില്‍ കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, ഇതില്‍ വിശദീകരണവുമായി മുന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്‌സ് രംഗത്തെത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം...

  • സർക്കാർ ഭവന പദ്ധതിയെ പിന്തുണയ്ക്കണമെങ്കിൽ നെഗറ്റീവ് ഗിയറിങ് മാറ്റണം: സമ്മർദവുമായി ഗ്രീൻസ് പാർട്ടി

    12/02/2024 Duración: 04min

    2024 ഫെബ്രുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • തല കഴുകരുത്; കുഞ്ഞ് കരയരുത് - ചാന്ദ്രപുതുവര്‍ഷ ആഘോഷത്തില്‍ ചില രസകരമായ ആചാരങ്ങളുണ്ട്...

    12/02/2024 Duración: 06min

    വ്യാളിയുടെ വര്‍ഷം തുടങ്ങിയിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്യുന്ന സമയമാണ് ചാന്ദ്രപുതുവര്‍ഷം അഥവാ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷം. ഈ ആഘോഷത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കേള്‍ക്കാം...

  • നെഗറ്റീവ് ഗിയറിംഗ് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം; നിഷേധിച്ച് ധനമന്ത്രി

    09/02/2024 Duración: 04min

    2024 ഫെബ്രുവരി ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഫിക്‌സഡോ വേരിയബിളോ? നിലവിലെ സാഹചര്യത്തില്‍ ഏതു പലിശനിരക്ക് വേണമെന്ന് എങ്ങനെ തീരുമാനിക്കാം

    09/02/2024 Duración: 14min

    ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് എപ്പോൾ വെട്ടിക്കുറയ്ക്കുമെന്ന കാര്യത്തിൽ റിസർവ് ബാങ്ക് വ്യക്തത നല്കിയിട്ടില്ല. പലിശ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഫിക്സഡ് റേറ്റിലേക്ക് മാറുന്നതാണോ ഉചിതം അല്ലെങ്കിൽ വേരിയബിൾ റേറ്റാണോ നല്ലത് എന്ന സംശയം ഒട്ടേറെപ്പേർക്കുണ്ട്? ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയാണ് ബ്രിസ്‌ബൈനിൽ മോർട്ട്ഗേജ് ബ്രോക്കറായ ബിജു കാനായി.

  • ഊർജ്ജോത്പാദന മേഖലയിലെ 1,000ലേറെ ജീവനക്കാർ പണിമുടക്കി; ആവശ്യം ശമ്പളവർദ്ധനവ്

    08/02/2024 Duración: 03min

    2024 ഫെബ്രുവരി എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'യാത്രാ പ്ലാന്‍ റദ്ദാക്കി, മക്കളുടെ സ്‌കൂള്‍ മാറ്റി': പലിശ കുറയാന്‍ വൈകുന്നതില്‍ ആശങ്കയുമായി ഒട്ടേറെപ്പേർ...

    08/02/2024 Duración: 07min

    ഓസ്‌ട്രേലിയയിൽ കൂടുതൽ കാലം ഉയർന്ന പലിശ അടക്കേണ്ടി വരുന്ന സാഹചര്യം വീട് വായ്പയുള്ള നിരവധിപ്പേർക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പലിശ കുറയുന്നത് എപ്പോൾ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ന്യൂ സൗത്ത് വെയിൽസിലെ മെയ്റ്റ്ലാൻഡിലുള്ള ഷിൻസ് കുര്യാക്കോസ് സാഹചര്യങ്ങൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

página 24 de 25