Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 62:14:38
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • പെരിമെനോപസ് കാലത്ത് സ്ത്രീകൾക്ക് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: അറിയേണ്ടതെല്ലാം...

    10/01/2025 Duración: 17min

    ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • കുട്ടികളുടെ സ്ക്രീൻ ഉപയോഗം എങ്ങനെ കുറയ്ക്കാം; ചില ഓസ്‌ട്രേലിയൻ രക്ഷിതാക്കൾ സ്വീകരിക്കുന്ന മാർഗങ്ങൾ കേൾക്കാം

    10/01/2025 Duración: 15min

    സ്ക്രീൻ ഉപയോഗം കുട്ടികളുടെ മാനസീക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന പഠനങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഒഴിവ്സമയങ്ങളിൽ കുട്ടികളെ സ്ക്രീൻ ഉപയോഗത്തിൽ നിന്ന് മാറ്റി നിറുത്താൻ മലയാളികളായ ചില ഓസ്ട്രേലിയൻ മാതാപിതാക്കൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുന്നു; ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് ആശങ്കപ്പെടുത്തുന്ന ശൈത്യകാലം

    09/01/2025 Duración: 07min

    യൂറോപ്യൻ രാജ്യങ്ങളിൽ കൂടി വരുന്ന ഫ്ലൂ ബാധിതരുടെ എണ്ണം ഓസ്ട്രേലിയയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വരാൻ പോകുന്ന ശൈത്യകാലത്ത് പകർച്ചപ്പനിയുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളേയും, സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെയും പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട് വില കുറയുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം

    09/01/2025 Duración: 11min

    ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

  • സൂപ്പർ മാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നു; ചെലവ് കുറച്ച് ഷോപ്പ് ചെയ്യാൻ എന്ത് ചെയ്യണം?

    08/01/2025 Duración: 08min

    കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • കബഡി,കബഡി,കബഡി...: പരിശീലനം കിട്ടിയാൽ ഓസ്ട്രേലിയ കബഡിയിൽ മികച്ചതാകുമെന്ന് ഇന്ത്യൻ കോച്ച് ഇ.ഭാസ്കരൻ

    08/01/2025 Duración: 15min

    മെൽബണിൽ നടന്ന പ്രൊ കബഡി ലീഗ് മൽസരത്തിൻറെ വിശേഷങ്ങളും, ഓസ്ട്രേലിയൻ കബഡി ടീമിൻറെ സാധ്യതകളും പ്രമുഖ കബഡി പരിശീലകനും മലയാളിയുമായ ഇടച്ചേരി ഭാസ്കരൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ 'ഓളമുണ്ടാക്കുന്ന' സ്റ്റേജ് ഷോകൾ; സാമൂഹ്യ പ്രാധാന്യവും, ലാഭ-നഷ്ട കണക്കുകളുമറിയാം

    07/01/2025 Duración: 09min

    കൊവിഡിൻറെ ഇടവേളക്ക് ശേഷം ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോകൾ സജീവമായി വരികയാണ്. ഓസ്ട്രേലിയൻ മലയാളികളുടെ വിനോദ സംസ്കാരത്തെയും സാമൂഹ്യ ജീവിതത്തെയും സ്റ്റേജ് ഷോകൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, സ്റ്റേജ് ഷോകൾക്ക് പിന്നിലെ സാമ്പത്തീക വശം എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ? മാതാപിതാക്കള്‍ക്ക് എങ്ങനെ തിരിച്ചറിയാം...

    06/01/2025 Duración: 15min

    കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്ക പല മാതാപിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ജീവിത സാഹചര്യങ്ങളില്‍ ഇതെങ്ങനെ തിരിച്ചറിയാമെന്നും, എന്തു സഹായം തേടാമെന്നുമുള്ളത് പലര്‍ക്കും വ്യക്തമായി അറിയില്ല. മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് വിശദീകരിക്കുകയാണ് NSW ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്വിറ്റ്‌ലൈന്‍ കൗണ്‍സിലറായ മനീഷ് കുര്യാക്കോസ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത്

    06/01/2025 Duración: 15min

    പ്രായം അൻപതിനോടടുക്കുമ്പോൾ ഓസ്ട്രേലിയയിലെ ഭൂരിഭാഗം പുരുഷൻമാരെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റിയും, രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാമെന്നും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ചരിത്രത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ തകരാർ, ബ്രിട്ടീഷ് രാജാവിന്റെ സന്ദർശനം: ഓസ്ട്രേലിയ പോയ വർഷം

    04/01/2025 Duración: 05min

    ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം....

  • ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ആരെ സമീപക്കണം?

    03/01/2025 Duración: 16min

    ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്‌ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടി വരികയാണെങ്കിൽ ആരുടെ സഹായമാണ് തേടേണ്ടത്? ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയുടെ സേവനം ആവശ്യമായി വരുമോ? മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • 2025ൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഈ വിസ നിയമ മാറ്റങ്ങൾ അറിഞ്ഞിരിക്കാം...

    03/01/2025 Duración: 05min

    യൂറോപ്, അമേരിക്ക എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ള വിസ നിയമങ്ങളിൽ 2025 മുതൽ മാറ്റം നിലവിൽ വന്നിട്ടുണ്ട്. ഈ വിസ നിയമ മാറ്റങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....

  • ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാര്‍ പറയുന്നു

    02/01/2025 Duración: 15min

    ഓസ്ട്രേലിയിൽ ജനിച്ച് വളരുന്ന മലയാളി കുട്ടികളിൽ നല്ലൊരു ഭാഗവും മലയാളം പഠിച്ചു തുടങ്ങുന്നത് മുത്തശ്ശിമാരിൽ നിന്നായിരിക്കും. അമ്മൂമ്മക്കഥകളിലൂടെ മലയാളം പഠിക്കുമ്പോൾ ഭാഷക്കപ്പുറം ബന്ധങ്ങളുടെ മാധുര്യം കൂടിയാണ് കുട്ടികൾക്ക് പകർന്ന് കിട്ടുന്നത്. കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാർക്ക് എന്താണ് പറയാൻ ഉള്ളത്...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • പണപ്പെരുപ്പം, പലിശനിരക്ക്: 2025ൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമോ?

    02/01/2025 Duración: 07min

    2025 ഫെഡറൽ തിരഞ്ഞെടുപ്പ് മുതൽ മിഡിൽ ഈസ്റ്റിലെ സംഭവങ്ങൾ വരെ ഓസ്‌ട്രേലിയൻ സാമ്പത്തീക രംഗത്തെയും പലിശ നിരക്കിനെയും എങ്ങനെ ബാധിച്ചേക്കാം എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ചില പ്രതികരണങ്ങൾ കേൾക്കാം

    01/01/2025 Duración: 11min

    ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയഉള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള ബില്ല് പാർലമെന്റിൽ പാസ്സാക്കി. സാങ്കേതിക വിദ്യ വിരൽതുമ്പിൽ ആയിരിക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ഈ വിഷയത്തിൽ ചില മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രതികരണം കേൾക്കാം...

  • ഓസ്‌ട്രേലിയൻ ഓഫീസിൽ മലയാളം പറയാമോ? മലയാളികളുടെ കാഴ്ചപ്പാടുകൾ അറിയാം

    31/12/2024 Duración: 11min

    ന്യൂസിലാൻറിലെ ഒരാശുപത്രിയിൽ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നതിനെ ഓസ്ട്രേലിയൻ മലയാളികൾ എങ്ങനെ കാണുന്നുവെന്നും അവരുടെ കാഴ്ചപ്പാടുകൾ എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ ബീച്ചുകളിൽ പതിയിരിയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാം?

    30/12/2024 Duración: 12min

    വേനൽ ആരംഭിച്ചതോടെ ബീച്ചിലേക്കുള്ള വിനോദ യാത്രകളും കൂടിയിരിക്കുകയാണ്, ഓസ്‌ട്രേലിയൻ ബീച്ചുകളിൽ പോകുമ്പോൾ സുരക്ഷിതായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ‘ഓസ്ട്രേലിയയിൽ മന്ത്രിക്ക് രാജകീയ പദവിയില്ല, ജയ് വിളികളുമില്ല’; മന്ത്രിക്കസേരയുടെ വിശേഷങ്ങളുമായി മലയാളിമിനിസ്റ്റർ

    30/12/2024 Duración: 11min

    ഓസ്ട്രേലിയയിലെ ആദ്യത്തെ മലയാളി മന്ത്രിയായ ജിൻസൺ ആൻറോ ചാൾസ് ഓസ്ട്രേലിയൻ മന്ത്രിക്കസേരയുടെ വിശേഷങ്ങളും, തൻറെ കാഴ്ചപ്പാടുകളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം.

  • ലേബർ പാർട്ടിയുടെ ജനസമ്മതി കുറയുന്നുവെന്ന് ന്യൂസ്പോൾ സർവ്വേ; ബോക്സിംഗ് ഡേ കച്ചവടം 1.3 ബില്യണെന്നും റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം

    28/12/2024 Duración: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ശുദ്ധവായുവിൽ മുന്നിൽ ഈ ഓസ്ട്രേലിയൻ നഗരങ്ങൾ; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും

    27/12/2024 Duración: 06min

    ലോകത്ത് ഏറ്റവും ശുദ്ധമായ വായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കേൾക്കാം, വിശദമായി കേള്‍ക്കാം.

página 1 de 25